Pooram 2019 – നമ്മൂടെ നാടിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും പാത്രീഭൂതയായ ശ്രീ അന്നപൂര്‍ണ്ണേശ്വരീ ദേവി കുടികൊള്ളുന്ന വലിയകുന്നം ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവീ ക്ഷേത്രത്തിലെ 17- മത്‌ സപ്താഹയജഞവും പൂരമഹോത്സവവും പൊങ്കാലമഹോത്സവവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

ഭക്തജനങ്ങളേ,

നമ്മൂടെ നാടിന്റെ ഐശ്വര്യത്തിനും സമ്പൽസമൃദ്ധിയ്ക്കും പാത്രീഭൂതയായ ശ്രീ അന്നപൂര്‍ണ്ണേശ്വരീ ദേവി കുടികൊള്ളുന്ന വലിയകുന്നം ശ്രീ അന്നപൂര്‍ണ്ണേശ്വരി ദേവീ ക്ഷേത്രത്തിലെ 17- മത്‌ സപ്താഹയജഞവും പൂരമഹോത്സവവും പൊങ്കാലമഹോത്സവവും പൂര്‍വ്വാധികം ഭംഗിയായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന വിവരം എല്ലാ ഭക്തജനങ്ങളേയും അറിയിച്ചുകൊള്ളുന്നു.

നമ്മുടെ ചിന്തകളില്‍ ഈശ്വര ചൈതന്യം നിറയ്ക്കുവാനും സന്മാര്‍ഗ്ഗത്തിലൂടെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ജനമനസ്സുകളിൽ നിറയ്ക്കുവാനും ഈ തിരുവുത്സവത്തിനും സപ്താഹയജ്ഞത്തിനും കഴിയുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ വര്‍ഗ്ഗവര്‍ണ്ണ വ്യത്യാസങ്ങളില്ലാതെ സര്‍വ്വസമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായ നമ്മുടെ അമ്മയുടെ തിരുവുത്സവത്തിലേക്ക്‌ എല്ലാ ഭക്തജനങ്ങളുടേയും അകമഴിഞ്ഞ സാന്നിദ്ധ്യ സഹായ സഹകരണങ്ങള്‍ ദേവീനാമത്തില്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ഉത്സവക്കമ്മറ്റിക്കുവേണ്ടി,

രക്ഷാധികാരികള്‍,
പി.ബി. ശശികുമാര്‍, വൈശാഖ്‌
എ.ജി സത്യനാഥന്‍ നായര്‍, ഏലൂര്‍